ബീഫ് വിളമ്പുന്നുണ്ടെങ്കില്‍ പോര്‍ക്കും വിളമ്പണം: കെ സുരേന്ദ്രന്‍
Fri, 13 Jan 2023

തിരുവനന്തപുരം: കലോത്സവ ഭക്ഷണ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.അടുത്ത വര്‍ഷം സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണത്തില്‍ ബീഫ് വിളമ്പുന്നുണ്ടെങ്കില്‍ പോര്‍ക്കും ഉള്‍പ്പെടുത്തണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കലോത്സവത്തെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള വേദിയായി സര്‍ക്കാര്‍ കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തില്‍ യക്ഷഗാന കലാകാരന്മാരെ അപമാനിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുള്ള പൂജ ഒരു സംഘം ആളുകള്‍ അലങ്കോലപ്പെടുത്തി. സ്വാഗതഗാനത്തിന്റെ പേരില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.
സ്വാഗതഗാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.