LogoLoginKerala

ജമ്മുവില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

 
jammu and kashmir

ശ്രീനഗര്‍: ജമ്മുവില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാര്‍ മരിച്ചു. കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം.ഇന്ന് രാവിലെ നടന്ന പതിവ് പട്രോളിംഗിനിടെയായിരുന്നു അപകടമുണ്ടായത്. മഞ്ഞില്‍ തെന്നി വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.