LogoLoginKerala

ഇന്നസെന്റിന്റെ സംസ്‌കാര ശുശ്രൂഷ തുടങ്ങി

 
innocent

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടനും മുന്‍ ലോകസഭാ അംഗവുമായ ഇന്നസെന്റിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയത്തില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍ ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. തിങ്കളാഴ്ച രാവിലെ എറണാകുളത്തും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും നടന്ന പൊതുദര്‍ശനത്തില്‍ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചു.

അഭിനേതാക്കളായ മമ്മൂട്ടി, മോഹാന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോതോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മുകേഷ്, സിദ്ദിഖ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലാല്‍, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, ബാബുരാജ്, മനോജ് കെ. ജയന്‍, ഇടവേള ബാബു, നാദിര്‍ഷ, ബാബു ആന്റണി, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, ഭീമന്‍ രഘു, ജോണി ആന്റണി, വിനീത്, രമേഷ് പിഷാരടി, വിനീത് കുമാര്‍, ഇര്‍ഷാദ്, ജയന്‍ ചേര്‍ത്തല, സാജു നവോദയ, രവീന്ദ്രന്‍, ചെമ്പില്‍ അശോകന്‍, ബൈജു എഴുപുന്ന, നാരായണന്‍ കുട്ടി, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ യൂസഫ്, രാജാ സാഹിബ്, നവ്യാ നായര്‍, നമിതാ പ്രമോദ്, മേനകാ സുരേഷ്‌കുമാര്‍, ഷീലു എബ്രഹാം, സീനത്ത്, മുത്തുമണി, ബീനാ ആന്റണി, തെസ്‌നിഖാന്‍, പ്രിയങ്ക, ചിപ്പി, രാജിനി ചാണ്ടി, കുക്കു പരമേശ്വരന്‍, ശിവദ നായര്‍, അംബികാ മോഹന്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

സംവിധായകരായ ജോഷി, കമല്‍, സിബി മലയില്‍, ലാല്‍ ജോസ്, വിനയന്‍, രഞ്ജിത്ത് ശങ്കര്‍, റാഫി, സോഹന്‍ സീനുലാല്‍, ഗായകരായ എം.ജി. ശ്രീകുമാര്‍, ബിജു നാരായണന്‍, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ബെന്നി പി. നായരമ്പലം, നിര്‍മാതാക്കളായ ജി. സുരേഷ് കുമാര്‍, എം. രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, സിയാദ് കോക്കര്‍, സാബു ചെറിയാന്‍ തുടങ്ങിയവരും ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മന്ത്രി ആര്‍ ബിന്ദുവും ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരിയും മുഴുവന്‍ സമയവും ഉറ്റവര്‍ക്കൊപ്പംനിന്ന് ആശ്വാസമേകി.