LogoLoginKerala

കലാശപോരാട്ടത്തിന്റെ ടൈം ബ്രേക്കറിൽ മാഗ്നസ് കാള്‍സണിനെ നേരിട്ട് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ

 
CHESS

മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാവുകയാണ് ഇന്ത്യ. ചെസ്സ് ലോകകപ്പിന്റെ ഫൈനലിനാണിപ്പോൾ ലോകം കാത്തിരിക്കുന്നത് . കലാശപോരാട്ടത്തിന്റെ ടൈം ബ്രേക്കറിൽ ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ മാഗ്നസ് കാള്‍സണിനെ ഇപ്പോൾ നേരിടുകയാണ്.  25 മിനിറ്റ് ധൈർഗ്ഗ്യമുള്ള 2 റാപ്പിഡ് റൗണ്ടുകൾ  ടൈം ബ്രേക്കറിൽ ആദ്യമുണ്ട്. 

തമിഴ്‌നാട്ടിൽ നിന്നുമുള്ള ഇന്ത്യയുടെ അഭിമാന താരമായ 18 വയസുകാരൻ ആർ.പ്രഗ്നാനന്ദ ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിൽ ചെസ്സിന്റെ ഇതിഹാസ താരം മാഗ്നസ് കാള്‍സണിനെ നേരിടുകയാണ്. അല്പസമയം മുൻപാണ് മത്സരം ആരംഭിച്ചത്. ഫൈനലിന്റെ ആദ്യ മൽസരം 35 നീക്കങ്ങൾക്ക് ഒടുവിലാണ് ഇതിഹാസ താരമായ മാഗ്നസ് കാള്‍സണ്‍ സമനില അംഗീകരിച്ചത്. 

ഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. അതേസമയം ടൂർണമെന്റില്‍ വിസ്മയ കുതിപ്പോടെയാണ് 18 വയസ് മാത്രമുള്ള ആർ പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചത്. ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആർ പ്രഗ്നാനന്ദ. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്. ഈ ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്.
 

ഇന്നലെ നടന്ന 2ാം മത്സരത്തിന്റെ ഒരു മണിക്കൂർ നീണ്ടുനിന്ന കളിയിൽ 30 നീക്കങ്ങൾക്ക് ഒടുവിലാണ് ആർ.പ്രഗ്നാനന്ദയോട് മാഗ്നസ് കാള്‍സണ്‍ സമനില അംഗീകരിച്ചത്. അതേയ് തുടർന്നാണ് നിലവിലിപ്പോൾ നടക്കുന്ന ടൈം ബ്രേക്കറിലേക്ക് മത്സരം നീണ്ടത്. ടൈം ബ്രേക്കറിൽ 4 
റാപ്പിഡ് റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. ഓരോ റൗണ്ടിലും 2 മത്സരങ്ങളാണ് ഉണ്ടാവുക. 25 മിനിറ്റ് PLUS 10  സെക്കൻഡ് സമയമാണ് രണ്ടുപേർക്കും നൽകിയിരിക്കുന്നത്. ഈ രണ്ടു മത്സരത്തിൽനിന്നുമായി കൂടുതൽ പോയിന്റ് നേടുന്ന താരമായിരിക്കും വിജയിക്കുക.

റാപ്പിഡ് റൗണ്ടിന്റെ ആദ്യ മത്സരത്തിലും സമനിലയാണ് ഉണ്ടാകുന്നത് എങ്കിൽ 10 മിനിറ്റ് മാത്രം ദൈർഗ്യമുള്ള റാപ്പിഡ് റൗണ്ടിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.  ഈ രണ്ടു റൗണ്ടുകൾ കൂടി കടന്ന് മൂനാം റൗണ്ടിലേക്ക് എത്തുകയാണെങ്കിൽ പിന്നീട് ഉള്ള വാസന റൌണ്ട് എന്ന നിലയിൽ അവസാന റൗണ്ടിൽ കലാശ കൊട്ടിലേക്ക് കിടക്കുന്നതാണ് അതേസമയം അത്രേ ദൂരം സഞ്ചരിക്കുമോ എന്നത് കണ്ടു തന്നെ അറിയാം