LogoLoginKerala

ഇന്ത്യൻ റെയിൽവേ ബോർഡിന് ആദ്യമായി ഒരു വനിത ചെയർപേഴ്സൺ

റെയിൽവേ ബോർഡിന്റെ 118 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നത്
 
jaya

ഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പരമോന്നത തീരുമാനമെടുക്കുന്ന ബോഡിയായ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്‌സണും സിഇഒയുമായി ജയ വർമ സിൻഹയെ കേന്ദ്രം വ്യാഴാഴ്ച നിയമിച്ചു. റെയിൽവേ ബോർഡിന്റെ 118 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നത്. 1987 ബാച്ച് ഐആർടിസി ഉദ്യോഗസ്ഥയാണ് ജയ വർമ.

ആഗസ്ത് 31-ന് കാലാവധി അവസാനിക്കുന്ന അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് ജയ വർമ സിൻ ചെയർപേഴ്സൺ ആകുന്നത്. നിലവിൽ റെയിൽവേ ബോർഡ് അംഗം (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) പദവിയാണ് സിൻഹ വഹിക്കുന്നത്. 

റെയിൽവേ ബോർഡിലെ ട്രാഫിക് ട്രാൻസ്പോർട്ടേഷൻ അഡീഷണൽ അംഗമായ സിൻഹയുടെ കാലാവധിയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഇന്ത്യൻ റെയിൽവേ ചരക്ക് വിഭാഗത്തിൽ 20 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തുകയും ചരക്ക് ഗതാഗതത്തിൽ പ്രതിവർഷം 1.5 ബില്യൺ ടൺ എന്ന നേട്ടം കൈവരിക്കുകയും ചെയ്തട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐആർഎംഎസ്) ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) റെയിൽവേ ബോർഡ് അംഗമായ ജയ വർമ്മ സിൻഹയെ ചെയർമാൻ, സിഇഒ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.