LogoLoginKerala

നദിമാര്‍ഗമുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ആഡംബര ഉല്ലാസ നൗക; എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

 
dd

വാരണസി: നദിമാര്‍ഗമുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ആഡംബര ഉല്ലാസ നൗകയായ എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മോദി ഉദ്ഘാടനം നിര്‍വഹിച്ചു.

വാരണാസി മുതല്‍ ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡ് വരെ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. 27 വ്യത്യസ്ത നദീ സംസ്‌കാരങ്ങളിലൂടെ 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കടന്നാണ് നൗകയുടെ യാത്ര.

ലോക പൈതൃക ഇടങ്ങളിലൂടെയെല്ലാം നൗക കടന്നുപോകും. കാസിരംഗ നാഷണല്‍ പാര്‍ക്ക്, സുന്ദര്‍ബന്‍ ഡെല്‍റ്റ അടക്കമുള്ള നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളെല്ലാം ഗംഗ വിലാസിന്റെ യാത്രാ പദ്ധതിയിലുണ്ട്. 

എല്ലാ ആഡംബരങ്ങളും നിറഞ്ഞ യാത്രയില്‍ ഒരാള്‍ക്ക് 25,000 രൂപയാണ് ഒരുദിവസത്തെ നിരക്ക്. 51 ദിവസം കൊണ്ട് വാരണസിയില്‍ നിന്ന് ദിബ്രുഗഡില്‍ എത്തും. രണ്ടാഴ്ച ബംഗ്ലാദേശിലെ നദികളില്‍ കൂടിയായിരിക്കും യാത്ര. പിന്നീട് ഗുവാഹത്തി വഴി ഇന്ത്യയിലെത്തും.