ചിന്നക്കനാലില്‍ നാട്ടുകാരുടെ പേടി സ്വപ്‌നമായ അരികൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നു

ഇടുക്കി: ചിന്നക്കനാലില്‍ നാട്ടുകാരുടെ പേടി സ്വപ്നമായി മാറിയ അരികൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ചിന്നക്കനാലില്‍ നിന്നും ഇതിനായി മുറിച്ച മരങ്ങള്‍ കൂട് നിര്‍മ്മില്‍കുന്ന എറണാകുളം ജില്ലയിലെ കോടനാട്ട് എത്തിച്ചു പണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ആളുകള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ച പ്രദേശമാണ് ദേവികുളം റേഞ്ചിനു കീഴില്‍ വരുന്ന ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ തുടങ്ങിയ മേഖലകളില്‍ രണ്ട് പതിറ്റാണ്ടിനിടെ 42 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇപ്പോള്‍ വനം വകുപ്പ് മന്ത്രിയും മറ്റും മുന്‍കയ്യെടുത്താണ് അരികൊമ്പനെ ഇവിടെ നിന്നും പിടികൂടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത് 4 കുങ്കി ആനകളെ ഇതിനായി കൊണ്ടുവരും വേറ്റിനറി സര്‍ജന്‍ ഉള്‍പ്പടെ 26 അംഗ സമിതി യാണ് കൊമ്പനെ പിടിക്കൂടിടാന്‍ വരിക. 20 ന് ദൗത്യം ആരംഭിക്കും