LogoLoginKerala

ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

 
cup

2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിലെ ജേതാക്കൾക്ക് നാല് മില്യൺ യു.എസ്. ഡോളർ (33 കോടി രൂപ) സമ്മാനമായി ലഭിക്കും. നവംബർ 19ന് നടക്കുന്ന ഫൈനലിൽ റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും.

ആകെ 10 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുള്ളത്. ഓരോ ടീമും റൗണ്ട് റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയന്റ് ലഭിക്കുന്ന നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തിൽ വിജയിക്കുന്ന ഓരോ ടീമിനും സമ്മാനത്തുക നൽകുന്നുണ്ട്.

ഓരോ ടീമിനും 40000 യു.എസ്. ഡോളർ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യു.എസ്. ഡോളർ (ഏകദേശം 83 ലക്ഷം രൂപ) വീതം ലഭിക്കും. സെമിയിൽ തോൽക്കുന്ന ടീമിന് എട്ട് ലക്ഷം യു.എസ്. ഡോളറാണ് സമ്മാനം.(ഏകദേശം ആറുകോടി 63 ലക്ഷം രൂപ) ലഭിക്കുക.