LogoLoginKerala

എ ഐ ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി

 
AI camera
കൊച്ചി- റോഡ് ക്യാമറ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കരാറുകാർക്ക് സർക്കാർ നൽകാനുള്ള തുക നൽകരുതെന്നാണ് കോടതിയുടെ നിർദേശം. കോടതിയിൽ നിന്ന് ഇനിയൊരു ഉത്തരവുണ്ടാവും വരെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
ഹർജിയിൽ കഴമ്പുണ്ടെന്നും പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു- ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എഐ ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.