LogoLoginKerala

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

പാലക്കാട് 39 ഡിഗ്രി സെലഷ്യസ്  വരെയും ,കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെലഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
 
High Temperture Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. പകല്‍സമയം മാത്രമല്ല രാത്രിയില്‍ പോലും ചൂട് ഉയരുകയാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ നിലയില്‍ നിന്ന് 2 ഡിഗ്രി സെലഷ്യസ് മുതല്‍ 4 ഡിഗ്രി സെലഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

വേനലില്‍ ചുട്ടുപൊള്ളുകയാണ് കേരളം. പാലക്കാട് 39 ഡിഗ്രി സെലഷ്യസ്  വരെയും ,കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെലഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തൃശൂരും പാലക്കാടും ഇന്നലെയും താപനില 40 ഡിഗ്രി സെലഷ്യസിനും മുകളിലായിരുന്നു.

ചൂട് ഉയരുന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. സൂര്യതാപ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുന്ന സമയത്ത് പരമാവധി ജലം സംഭരണം ചെയ്യാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനമായ സാഹചര്യമാണ് കേരളത്തിലും ചൂട്  കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Content Highlights: High temperature alert