LogoLoginKerala

കനത്ത മഞ്ഞ്; കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു

 
Fog
എമിറേറ്റ്സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്‍റെ ബഹ്റൈനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നീ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇവയാണ് കനത്ത മൂടല്‍മഞ്ഞ് കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാനാവാതെ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. രാവിലെ ലാൻഡ് ചെയ്യേണ്ട നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകി.

എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്‍റെ ബഹ്റൈനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നീ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇവയാണ് കനത്ത മൂടല്‍മഞ്ഞ് കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. രാവിലെ നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട ഏഴ് വിമാനങ്ങളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകി.