LogoLoginKerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 
RAIN

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എറണാകുളം ആലപ്പുഴ ജില്ലകളിൽ ഇന്ന് യെൽലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിലിറ്റർ 115.5 മില്ലിലിറ്റർ വരെ മഴ ലഭിച്ചേക്കും.

അതേസമയം മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാലും മഴയും കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ഇടുക്കി, തൃശൂർ ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. 

വടക്ക് പടിഞ്ഞാർ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപെട്ടതിനാൽ മഴ ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടചക്രവാത ചുഴി നാളെയോടെ ന്യൂനമർഥമാകും. 
അതെസമയം മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും നൽകിയട്ടുണ്ട്.