LogoLoginKerala

സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് യെൽലോ അലേർട്ടുകൾ

ന്യൂനമർദ്ദത്തിന്റെ ഗതി അനുസരിച്ച് മഴ മറ്റു ജില്ലകളിലേക്കും വ്യാപിച്ചേക്കും
 
Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ 5 ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അല്ലെർട്ടും യെൽലോ അല്ലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിലാണ് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴ സാധ്യത ഉള്ളതിനാൽ നാളെയും മറ്റന്നാളും ആലപ്പുഴയിലും ബുധനാഴ്ച ഇടുക്കിയിലും  ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിലവിലെ പ്രവചനം.

വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇവിടെ ന്യൂനമർദ്ദത്തിനും സാധ്യത ഉണ്ട്. കൂടാതെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും വടക്കൻ കർണാടകത്തിലും കന്യാകുമാരിയിലും ചക്രവാത ചുഴിയുണ്ട്. ന്യൂനമർദ്ദത്തിന്റെ ഗതി അനുസരിച്ച് മഴ മറ്റു ജില്ലകളിലേക്കും വ്യാപിച്ചേക്കും.