LogoLoginKerala

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

 
Heavy Rain

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത പുറപ്പെടുവിച്ചു. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയുള്ള ചൊവ്വാഴ്ച്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.

തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ കേരള-കര്‍ണാടക-ലക്ഷ്വദ്വീപ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മഴ സാഹചര്യം മുന്‍ നിര്‍ത്തി ബുധനാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.