LogoLoginKerala

തമിഴ്‌നാട്ടില്‍ മഴ കനക്കുന്നു; വന്‍ നാശനഷ്ടം

 
rain

ചെന്നൈ: മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ. അടുത്ത ദിവസങ്ങളിലും മഴ പെയ്യുന്നത് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇടിമിന്നലുണ്ടാകുമെന്നും ഡിസംബര്‍ 12 മുതല്‍ മഴ ക്രമേണ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മാമല്ലപുരത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് മന്‍ദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടത്.