LogoLoginKerala

വ്യാജരേഖ ചമച്ച് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തു; സതിയമ്മയ്‌ക്കെതിരെ കേസ്

തന്റെ പേരിൽ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച അയൽവാസിയായ ലിജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
 
sathi

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുൻ താൽക്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്റിനറി ഓഫീസിൽ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ.

തന്റെ പേരിൽ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച അയൽവാസിയായ ലിജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ്  കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

സതിയമ്മയ്ക്ക് പുറമെ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്റ് ജാനമ്മ, വെറ്റിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരാണ് മറ്റു പ്രതികൾ. ഉമ്മൻ‌ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പുറത്താക്കി എന്നായിരുന്നു യു.ഡി.എഫ് ആരോപണം 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ പ്രവർത്തകനോട് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും സതിയമ്മ സംസാരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സതിയമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.തുടർന്ന് ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുക്കുകയായിരുന്നു