സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞില്ല; പ്രസ്താവന തിരുത്തി കെ സുധാകരന്‍

മുന്‍ മുഖ്യമന്ത്രി ഉച്ചന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള പ്രസ്താവലനയില്‍ മലക്കം മറിഞ്ഞ് കെപിസിസി പ്രസിഡന്‍ കെ സുധാകരന്‍.
തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും കെ സുധാകരന്‍ പറയുന്നു.
സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്.സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്ന് സുധാകരന്‍ അഭ്യര്‍ഥിച്ചു.