LogoLoginKerala

മുൾമുനയിൽ ഹരിയാന; വിലക്ക് ലംഘിച്ച് വിഎച്ച്പി യാത്ര ഇന്ന്

ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 
 
vhp

ഡൽഹി: ഹരിയാനയിൽ ഇപ്പോഴും സംഘർഷഭരിതാവസ്ഥ തുടരുകയാണ്. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും ഇന്ന് രാവിലെ  11 മണിക്ക് വി.എച്ച്.പി ഘോഷയാത്ര നടക്കാൻ ഇരിക്കെ ഹരിയാനയിൽ കനത്ത ജാഗ്രത ഒരുക്കിയിരിക്കുകയാണ് ഹരിയാന സർക്കാർ. പലമേഖലയിലും വി.എച്ച്.പി ഘോഷയാത്ര നടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ട് പോലും വി.എച്ച്.പി ഘോഷയാത്ര ഉപേക്ഷിക്കാൻ പലസംഘടനകളും തയ്യാറായിട്ടില്ല.   നിരോധനക്ജ്ഞ പ്രഖ്യാപിച്ച നൂഹിൽ ഒരു സ്ഥാപനങ്ങളും തുറന്നില്ല. അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

ഇന്നിപ്പോൾ പ്രധാനപ്പെട്ട ഒരു ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഒരു യാത്ര സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു  പരിഷത്ത് അറിയിച്ചിരിക്കുന്നത്. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. 25 കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്രയാണെങ്കിൽ പോലും സംഘർഷങ്ങൾക്ക് ഇടയാക്കുമെന്ന് ഹരിയാന സർക്കാർ കരുതുന്നുണ്ട്. അതിനാലാണ് ഹരിയാന സർക്കാർ ഈ ഒരു യാത്രയുമായി മുന്നോട് പോകരുതെന്ന് കർശന നിർദേശം സംഘടകർക്ക് നൽകിയിരിക്കുന്നത്. രണ്ടു ദിവസം മുൻപ് ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്

എന്നാൽ കഴിഞ്ഞ പ്രാവിശ്യം ഘോഷയാത്രയിൽ പതിനൊന്നായിരത്തോളം പേരെയാണ് ക്ഷണിച്ചിരുന്നത്. അതിസായം ഇത്തവണ വെറും 1000 പേരെ മാത്രമാണ് ഘോഷയാത്രയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. മറ്റൊരു ബഹളവും ഉണ്ടാക്കാതെ ആഘോഷവും ഇല്ലാതെതന്നെ തന്നെ ഈ ഒരു ഘോഷയാത്ര നടക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു. അതേസമയം യാത്ര അനുവദിക്കാൻ കഴിയില്ലെന്നു ഉറച്ചു നിൽകുകയാണ് പോലീസ്.യാത്ര ഉപേക്ഷിക്കണമെന്നും അതിനുപകരം ശിവക്ഷേത്രങ്ങളിൽ പോയി പ്രാര്ഥിക്കണമെന്നുള്ള നിർദേശങ്ങളുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും നിർദേശിക്കുന്നത്.   ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.