ഗ്യാന്‍വാപി; രണ്ടു ദിവസത്തേക്ക് സര്‍വ്വേ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി
ഗ്യാന്‍വ്യാപി മസ്ജിദിലെ സര്‍വ്വേ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മറ്റന്നാള്‍ വൈകുന്നേരം അഞ്ച് മണി വരെ സര്‍വ്വേ നിര്‍ത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അതിനു മുന്‍പ് സര്‍വ്വേ ഉത്തരവിട്ട വാരണാസി ജില്ലാ കകോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം.
സര്‍വേ നടത്താനുള്ള വാരാണസി കോടതിയുടെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉച്ചയ്ക്കു പരിഗണിക്കും.ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമ്മദ് ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി കേള്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു.
ക്ഷേത്രത്തിനു മുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത് എന്നു കണ്ടെത്താനാണ് വിശദ ശാസ്ത്രീയ സര്‍വേയ്ക്ക് വാരാണസി കോടതി ഉത്തരവിട്ടത്. പര്യവേക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താമെന്നാണ് ഉത്തരവ്. ഓഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വാരാണസി ജില്ലാ കോടതി എഎസ്ഐക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.