LogoLoginKerala

റേഷൻ കട വ്യാപാരികൾക്ക് 1000 രൂപ ഓണറേറിയം പ്രഖ്യാപിച്ച് സർക്കാർ

 
Ration

തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ വ്യാപാരികൾക്ക് ഓണറേറിയം നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ. 1000 രൂപയാണ് ഓണറേറിയമായി ലഭ്യമാക്കുക. സംസ്ഥാനത്തെ 14,154 റേഷൻ വ്യാപാരികൾക്കാണ് ഓണറേറിയം.

ഇതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഫണ്ടിൽ നിന്ന് 1.41 കോടി രൂപ  ചെലവിടാൻ സർക്കാർ അനുമതി നൽകി കഴിഞ്ഞു. അതേസമയം തിരുവനന്തപുരത്ത് ഒഴിച്ച് സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും ഇതുവരെ ഓണക്കിറ്റ് വിതരണം തുടങ്ങാനായിട്ടില്ല. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. മറ്റു ജില്ലകളിൽ നാളെ മുതൽ കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തേയില, ചെറുപയർ, സേമിയ പായസം മിക്‌സ്‌ , നെയ്യ്‌, വെളിച്ചെണ്ണ അരലിറ്റർ, സാമ്പാർപ്പൊടി, മുളക്‌ പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്‌, പൊടി ഉപ്പ്‌, കശു വണ്ടി, തുണി സഞ്ചി  എന്നിങ്ങനെ14 ഇനങ്ങളാണ്‌ കിറ്റിലുണ്ടാകുക . അതെസമയം  മിൽമയിൽ നിന്നും ലഭ്യമാകുന്ന കശുവണ്ടി, പായസം മിക്‌സ് എന്നി ഉത്പന്നങ്ങൾ എത്തിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌.