LogoLoginKerala

അധ്യാപക സംഘടനകള്‍ക്ക് വഴങ്ങി സര്‍ക്കാര്‍; സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ കുറയ്ക്കും

 
V Sivankutty

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ കുറയ്ക്കണമെന്ന് അധ്യാപക സംഘടനയുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ഈ വര്‍ഷത്തെ അധ്യയന ദിവസങ്ങള്‍ 205 ആി കുറയ്ക്കാന്‍ തീരുമാനമായി. ഇതോടെ മാര്‍ച്ച് 31-ാം തീയതി തന്നെ സ്‌കൂളുകള്‍ അടയ്ക്കും.

നിലവില്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം 210 ദിവസങ്ങളാണ് പ്രവൃത്തി ദിവസമായി കണക്കാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ചില ദിവസങ്ങളില്‍ പ്രവൃത്തിക്കുന്നത് ഒഴിവാക്കി. അതേസമയം, ശനിയാഴ്ച്ചകള്‍ പ്രവൃത്തി ദിനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം വിദ്യഭ്യാസ വകുപ്പ് തള്ളി.