തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയിൽ വർധന
Aug 31, 2023, 15:23 IST
തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് 120 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 44,120ഉം ഗ്രാമിന് 5515 ഉം ആയി.
ഇന്നലെ 240 രൂപ കൂടി പവന് 44,000 രൂപയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില -44,320 രൂപ. തുടര്‍ന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക് താഴ്ന്നു.