മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരനും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബു മരിച്ചനിലയില്‍
Sep 18, 2023, 11:08 IST

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു.
മരണകാരണം വ്യക്തമായിട്ടില്ല. തീയസമയം കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.