LogoLoginKerala

ജി-20 ഉച്ചകോടി; കനത്ത സുരക്ഷയിൽ ഡൽഹി

 
police

ഡൽഹി : ജി-20 ഉച്ചകോടി നടക്കാൻ ഇരിക്കെ കനത്ത സുരക്ഷയിൽ ഡൽഹി. സൈന്യവും, സിആർപിഎഫ്, പിഎസ്എഫും ഡൽഹി പോളത്തും രംഗത്തുണ്ട്. അകമ്പടി വാഹനങ്ങളുടെ റിഹേഴ്സൽ പുരോഗമിക്കുകയാണ്. അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകൾ വിന്യസിക്കും. ആന്റി ട്രൗണ് സംവിധാനം നാളെയുടെ സജ്ജമാകും. അമേരിക്ക ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സുപ്രധാന ഉപായകക്ഷി ചർച്ചകൾക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ.

2010 ലെ കോമൺ വെൽത്ത് ഗെയിംസ് സമയത്താണ് ഇതിന്മുൻപ് രാജ്യതലസ്ഥാനം ഓരോ അണുവിലും ജാഗ്രത പുലർത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്. എന്നാൽ 40 ഓളം രാഷ്ട്രീയ തലവന്മാർ പങ്കെടുക്കുന്ന ജി20 യ്ക്ക് ഇന്ത്യ ആദിതേയത്വം വഹിക്കുമ്പോൾ സുരക്ഷാ ഒന്നുകൂടി ശക്തമാകും. ഡൽഹിയിൽ വിവിധ സേനകളുടെ സമ്പൂർണ റിഹേഴ്സൽ അവസാന ഘട്ടത്തിലേക്കു കടന്നു.

രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം മൂന്ന് ഘട്ടമായാണ് റിഹേഴ്സൽ നടത്തിയത്. ജി20 യ്ക്കായെത്തുന്ന വിദേശ നേതാക്കൾക്കുള്ള അകമ്പടി വാഹനങ്ങളുടെ അവസാന ഘട്ട പരിശീലന യാത്രകൾ ഇന്നും തുടരും. ഡൽഹിയുടെ പല ഭാഗങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ പോസ്റ്റുകൾ ബാരിക്കേഡുകൾ ഓരോ 100 മീറ്റർ അകാലങ്ങൾക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന സേന അംഗങ്ങൾ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ അങ്ങനെ നിരവധിയാണ് സുരക്ഷയുടെ ഭാഗമാകുന്നത്.