LogoLoginKerala

സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷം, പമ്പുകൾ പലതും അടച്ചിടുന്നു

 
Petrol Tax
കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ നിന്നുള്ള ഉൽപന്ന വിതരണത്തിൽ കുറവ് വന്നതാണ് കേരളത്തിൽ പെട്രോളിയം ഉൽപന്ന വിതരണത്തിൽ തടസങ്ങൾ ഉണ്ടാകുന്നത്
ബി പി സി എൽ ന്റെ ഇരുമ്പനം ടെർമിനലിൽ നിന്നുള്ള വിതരണ കേന്ദ്രത്തിൽ നിന്നും ആവശ്യത്തിനുള്ള ഉൽപന്നം കിട്ടാതെ വന്നതാണ് ഇന്ധന ക്ഷാമം രൂക്ഷമാകാൻ കാരണം. കേരളത്തിൽ ഇരുമ്പനം ടെർമിനൽ കൂടാതെ കോഴിക്കോട് എലത്തൂരിലുള്ള വിതരണ കേന്ദ്രത്തിലും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇത്ര രൂക്ഷമായ ക്ഷാമം ഈ ഓണക്കാലത്താണ് ഉണ്ടായിട്ടുള്ളത്. ബി പി സി എൽ കേരളത്തിൽ നൽകുന്ന ഇന്ധന ഉൽപന്നങ്ങൾക്ക് പകരമായി എച്ച്പി സി എൽ അതേ അളവിൽ മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചു നൽകണമെന്നാണ് പെട്രോളിയം കമ്പനികൾ തമ്മിലുള്ള ധാരണയെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തോളമായി ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്നും ഭാരത് പെട്രോളിയം കോർപ്പറേഷന് പകരമായി നൽകേണ്ട വിഹിതം നൽകാത്തതാണ് ഇന്ധന ക്ഷാമത്തിന് കാരണമാകുന്നത്. റിലയൻസ്,
നയാര കമ്പനികളിൽ നിന്നും എച്ച് പി സി എൽ ഉൽപന്നങ്ങൾ വാങ്ങി നൽകിയിരുന്നത് നിർത്തലാക്കിയതോടെയാണ് ബിപിസി എലിന് പകരം നൽകുന്നതിൽ കൂടുതൽ കുടിശിഖ വന്നത്. ഇരുമ്പനം ടെർമിനലിൽ ഉണ്ടായിട്ടുള്ള ഉൽപ്പന്ന വിതരണ ക്ഷാമം പരിഹരിക്കാൻ കർണാടകയിലെ മംഗലാപുരം ടെർമിനലിൽ കൂടുതൽ ടാങ്കറുകൾ എത്തിച്ച് പമ്പുകളിൽ വിതരണം നടത്താമെന്ന് എച്ച്പി സി എൽ അധികൃതർ പമ്പ് ഉടമകളുടെ സംഘടനക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതു നടപ്പിലായില്ല.
 ടാങ്കർ ലോറി വാടകയിനത്തിലുണ്ടാകുന്ന ചിലവ് കണക്കാക്കുമ്പോൾ ലിറ്ററിന് 10 രൂപ കൂടുതൽ വില വരും എന്നതാണ് കാരണം. ഇന്ധന വിതരണത്തിനായി ദിവസങ്ങളോളം കാത്തു കിടക്കുന്ന ടാങ്കർ ലോറി ഡ്രൈവർമാർ ഓട്ടം ഇല്ലാതെ വന്നതോടെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നിലവിലുള്ള വിതരണം കൂടി തടസ്സപ്പെടാൻ കാരണമാകും. അവധിക്കാലമായതിനാൽ ഡീസൽ ചില വ് കുറഞ്ഞതിനാലാണ് പല പമ്പുകളും പ്രവർത്തിക്കുന്നത്. എന്നാൽ അവധികാലത്ത് ഉപയോഗം കൂടിയതിനാൽ പമ്പുകളിൽ പെട്രോൾ സ്റ്റോക്ക് പരിമിതമാണ്. പല പമ്പുകളിലും പെട്രോൾ ഇല്ല എന്ന ബോർഡ് കാണുന്നുണ്ട്.
പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയിലും വിതരണത്തിലുമുള്ള തടസങ്ങൾ നീക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രഡേഴ്സ് മുഖ്യ മന്ത്രി ക്ക് നിവേദനം നൽകിയിട്ടുണ്ട്.