LogoLoginKerala

ആലത്തൂര്‍ മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു

 
m chandran

പാലക്കാട് - ആലത്തൂര്‍ മുന്‍ എം.എല്‍.എയും സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രന്‍ (76) അന്തരിച്ചു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1987 മുല്‍ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ എം.എല്‍.എയായി. എം കൃഷ്ണന്റേയും കെ.പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15ന് ആനക്കരയിലാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പൊതുരംഗത്ത് സജീവമായി എല്ലാവരുടെയും മനസ്സില്‍ ഇടം നേടാന്‍ ഇദ്ദേഹത്തിനായി.
ഭാര്യ: കെ കോമളവല്ലി. മക്കള്‍: എംസി ആഷി (ഗവ. പ്ലീഡര്‍, കേരള ഹൈക്കോടതി), എം.സി ഷാബി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: സൗമ്യ, ശ്രീഷ.