വീണ്ടും അപകടത്തില്‍പ്പെട്ട് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം
Sep 6, 2023, 16:18 IST

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു.
വള്ളം മുതലപ്പൊഴി ഹാര്‍ബറിലേക്ക് മാറ്റി. ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.