LogoLoginKerala

അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് പൗരപ്രമുഖരുടെ അന്ത്യാഞ്ജലി

കേരളത്തിന് നഷ്ടമായത് പ്രഗദ്ഭനായ ന്യായാധിപനെയും നിയമജ്ഞനെയും: എം എ യൂസഫലി
 
 
thottathil radhakrishnan

ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍, മേയര്‍ എം അനില്‍കുമാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.

കൊച്ചി- സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അന്തരിച്ച റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് (63) കൊച്ചിയുടെ അന്ത്യാഞ്ജലി. എളമക്കര കീര്‍ത്തിനഗറിലെ സായ്ഗായത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍ ഉള്‍പ്പെടെ ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയ്ക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ലീഗല്‍ ഹെഡ് പി. വിനയ്കുമാര്‍, പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു റീത്തു സമര്‍പ്പിച്ചു.
വൈകീട്ട് പച്ചാളം പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം.
കേരളം കണ്ട പ്രഗദ്ഭനായ ഒരു ന്യായാധിപനെയും നിയമജ്ഞനെയുമാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് അനുസ്മണസന്ദേശത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. നിയമവിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം പൊതുവിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും അതിലൂടെ നീതിന്യായ വ്യവസ്ഥയ്ക്ക് ജനകീയ മുഖം നല്‍കിയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. താനുമായി അടുത്ത സ്‌നേഹബന്ധമാണ് അദ്ദേഹം  വെച്ച് പുലര്‍ത്തിവന്നത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായി അദ്ദേഹം അറിയിച്ചു. 
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭരണകൂടം വീഴ്ച വരുത്തുമ്പോള്‍ നേരിട്ടിറങ്ങി ഇടപെടുന്ന ന്യായാധിപനായിരുന്നു  ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസ്സെടുത്ത് പൗരമാര്‍ക്ക് നീതി ഉറപ്പാക്കിയിരുന്ന അദ്ദേഹം. സംസ്ഥാനത്തെ മനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലര്‍ച്ചെയായിരുന്നു. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. 1983 ല്‍ അഭിഭാഷകനായി. 2004 ഒക്ടോബര്‍ 14 നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായത്. . രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു.സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടല്‍ നടത്തിയിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്‌നങ്ങളും ഉള്‍പ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയായിരുന്നു.