LogoLoginKerala

കുടുംബ സഹായനിധി വിതരണം ചെയ്തു

 
dd

സർവീസിൽ ഇരിക്കെ മരണപ്പെട്ട തിരുവനന്തപുരം റൂറൽ എസ് എസ് ബി ഡിറ്റാച്ച്മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിനായി തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം ഐ പി എസ് വിതരണം ചെയ്തു.

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു. റ്റി യുടെ അധ്യക്ഷതയിൽ തിരുവനന്തപുരം തേക്കുംമൂട് വക്കം മൗലവി ഹാളിൽ നടന്ന യോഗത്തിൽ എസ് എസ് ബി റെയ്ഞ്ച് എസ് പി പി .ബിജോയ് ഐ പി എസ് ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആർ പ്രശാന്ത് , ഡി വൈ എസ് പി മാരായ എസ് എം സാഹിർ ,ജി എൽ അജിത്ത് കുമാർ ,സി എസ് ഹരി , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ വിനോദ് കുമാർ , കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി ജി വി വിനു എന്നിവർ സംസാരിച്ചു .

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല സെക്രട്ടറി ആർ കെ ജ്യോതിഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് ഹരിലാൽ ബി നന്ദിയും രേഖപ്പെടുത്തി . കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം നിഷാന്ത് കെ എൽ അനുസ്മരണം നടത്തി.