LogoLoginKerala

ഓരോരുത്തര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവസരങ്ങളും അവകാശങ്ങളും; സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു

 
Droupadi Murmu

ഓരോ ഇന്ത്യക്കാരനും തുല്യരാണെന്നും ഓരോരുത്തര്‍ക്കും ഈ ഭൂമിയില്‍ തുല്യ അവസരങ്ങളും അവകാശങ്ങളുമുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയാണ്. ആഗോള തലത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നു.

സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓര്‍ക്കുകയാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓര്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്നും രാഷ്ട്രപതി പറഞ്ഞു.  

ഇന്നലെ രാത്രി ഏഴ് മണി മുതലാണ് ആകാശവാണിയുടെ രാഷ്ട്രപതിയുടെ പ്രസംഗം വന്നത്. ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും അതത് പ്രദേശിക ഭാഷകളിലും പ്രസംഗം കാണിക്കുമെന്നും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.