ഒക്ടോബര്‍ രണ്ടുമുതല്‍ ഒരാഴ്ചത്തേയ്ക്ക് കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം
Sep 22, 2023, 08:23 IST
![saseendran](https://loginkerala.com/static/c1e/client/100596/uploaded/c1002db4570f0ec2ae6f90b43d4e4ade.jpg)
തിരുവനന്തപുരം: അടുത്തമാസം സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു.
ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷം കണക്കിലെടുത്താണ് നടപടി.
സൗജന്യ പ്രവേശനത്തിന് പുറമെ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.