LogoLoginKerala

തിരഞ്ഞെടുപ്പ് വിജയത്തിൽ അട്ടിമറി ആരോപണം തള്ളി എമ്മർസൺ എനംഗാഗ്വാ

 
simbave

 തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളെ തള്ളി സിംബാവേ പ്രസിഡന്റ്. അട്ടിമറി ആരോപിക്കുന്ന പ്രതിപക്ഷം കോടതിയിൽ പോകണമെന്നും എമ്മർസൺ എനംഗാഗ്വാ വ്യക്തമാക്കി. ഗറില്ലാ പോരാളിയായിരുന്ന എമ്മേഴ്‌സന്‍ 'മുതല' എന്നാണ് അറിയപ്പെട്ടിരുന്നത്.  

52 .6% വോട്ടുകളാണ്  തിരഞ്ഞെടുപ്പിൽ എമ്മർസൺ നേടിയത്. പ്രധാന പ്രതിപക്ഷ നേതാവ് നെൽസൺ ചാമിസ 44% വോട്ടുകളും നേടി.  രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ജീവിതം വാഗ്ദാനം ചെയ്താണ് എമ്മർസൺ അധികാരത്തിലെത്തിയത്

2017ല്‍ ദീര്‍ഘകാലം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെയ്‌ക്കെതിരെ നടന്ന അട്ടിമറിയെ തുടര്‍ന്നാണ് എമ്മേഴ്‌സന്‍ അധികാരത്തിലെത്തിയത്. വിവിധ സാമ്പത്തിക ഏജന്‍സികളുടെ ദുരിത സൂചിക സര്‍വെകളില്‍ ഏറ്റവും മോശാവസ്ഥയിലുള്ള രാജ്യമാണ് സിംബാബ്‌വെ. പണപ്പെരുപ്പവും ദാരിദ്ര്യവും വിലക്കയറ്റവും സിംബാബ്‌വെയില്‍ രൂക്ഷമാണ്.