LogoLoginKerala

മലബാറില്‍ പ്ലസ് വണ്ണിന് 5820 അധികസീറ്റുകള്‍ അനുവധിച്ച് വിദ്യാഭ്യാസ വകുപ്പ്

 
V Sivankutty

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ അധികബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവനന്‍കുട്ടി. മലബാറിലെ ആറ് ജില്ലകളിലായി 97 അധിക ബാച്ചുകളാണ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച് നല്‍കിയത്. ഇതിലൂടെ 5820 സീറ്റുകള്‍ അധികമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

മലബാറില്‍ മാത്രം 15,784 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. മലപ്പുറത്ത് അനുവദിച്ചത് 51 ബാച്ചുകളാണ്. ഈ വര്‍ഷം അനുവദിച്ച ആകെ ബാച്ചുകളുടെ എണ്ണം 114 ആയി.  അധിക ബാച്ചുകള്‍ അനുവദിച്ചാലും പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ്.