LogoLoginKerala

പരിഹാസവുമായി ഡിവൈഎഫ്ഐ

 
Dyfi

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്‍റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്.  

ഈ കേസും യൂത്ത് കോൺഗ്രസ്‌,മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാവും ഉചിതമെന്നും  പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കാണിച്ച ജാഗ്രതയും, എസ് എഫ് ഐ നേതാവ് സഖാവ് ധീരജിനെ കൊലപെടുത്തിയ നിഖിൽ പൈലിയെ സംരക്ഷിച്ച രീതിയും ഇതിലും അവലംബിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സംഭവത്തിൽ മാധ്യമങ്ങൾക്കാണ് നഷ്ടം.. ഏതെങ്കിലും ഡിവൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നായിരുന്നെങ്കിൽ ദിവസങ്ങളോളം ആഘോഷിക്കേണ്ട വിഷയമാണ് പ്രതി യൂത്ത് കോണ്‍ഗ്രെസ്സുകാരനാണെന്നറിഞ്ഞപ്പോൾ തകർന്നടിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വിഷ്ണുവിന്റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി..
ഈ കേസും യൂത്ത് കോൺഗ്രസ്‌,മാത്യു കുഴൽനാടനെ ഏൽപ്പിക്കുന്നതാവും ഉചിതം.പോക്സോ കേസ് പ്രതിയെ രക്ഷപ്പെടുത്താൻ കാണിച്ച ജാഗ്രതയും, എസ് എഫ് ഐ നേതാവ് സഖാവ് ധീരജിനെ കൊലപെടുത്തിയ നിഖിൽ പൈലിയെ സംരക്ഷിച്ച രീതിയും ഇതിലും അവലംബിക്കാം.
NB: ഈ സംഭവത്തിൽ മാധ്യമങ്ങൾക്കാണ് നഷ്ടം.. ഏതെങ്കിലും ഡിവൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നായിരുന്നെങ്കിൽ ദിവസങ്ങളോളം ആഘോഷിക്കേണ്ട വിഷയമാണ് പ്രതി യൂത്ത് കോൺഗ്രെസ്സുകാരനാണെന്നറിഞ്ഞപ്പോൾ തകർന്നടിഞ്ഞത്.