LogoLoginKerala

ഡോ.സിദ്ധാര്‍ത്ഥ് ജെ ഉണ്ണിത്താന്‍ എഐഎഫ്എഫ് മെഡിക്കല്‍ കമ്മിറ്റിയില്‍

 
sidharth

കൊച്ചി:  മലയാളിയായ ഡോ. സിദ്ധാര്‍ത്ഥ് ജെ. ഉണ്ണിത്താനെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മെഡിക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡോ. അതുല്‍ കുല്‍ക്കര്‍ണി അദ്ധ്യക്ഷനായ 10 അംഗ മെഡിക്കല്‍ ടീമിലെ ഏക മലയാളിയാണ് ഡോ. സിദ്ധാര്‍ത്ഥ്. നിലവില്‍ കൊച്ചി കടവന്ത്ര റീഗെയിന്‍ ക്ലിനിക്കില്‍ സ്പോര്‍ട്ട്സ് മെഡിസിന്‍ കണ്‍സള്‍ട്ടന്റായ സിദ്ധാര്‍ത്ഥ് നിരവധി കായിക താരങ്ങളുടെ സ്പോര്‍ട്ട്സ് മെഡിസിന്‍ കണ്‍സള്‍ട്ടന്റാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്ട്സ് മെഡിസിന്‍ കണ്‍സള്‍ട്ടന്റാണ്. മാവേലിക്കര സ്വദേശിയാണ്.