LogoLoginKerala

പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷൻ കയറേണ്ട; പുതിയ ആപ്പുമായി കേരള പോലീസ്

 
kerala police

തിരുവനന്തപുരം: ഒരു പരാതി നല്കാൻ ഉണ്ടായിട്ടും പോലീസ് സ്റ്റേഷൻ കയറാൻ ഉള്ള മടി കൊണ്ട് മാത്രം പരാതിപ്പെടാതെ ഇരിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി മുതൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോവേണ്ടതില്ല. അതിനായി ആകെ വേണ്ടത് ഒരു സ്മാർട്ട് ഫോൺ മാത്രമാണ് ലോകത്ത്  എവിടെ ഇരുന്നു കൊണ്ടും നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ പോലീസിൽ അറിയിക്കാം.

അതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുവഴിയാണ് ഇക്കാര്യം അറിയിച്ചത്.  കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ സ്റ്റേഷനിൽ പോകാതെ തന്നെ പരാതി സമർപ്പിക്കാനാവും.

ഈ സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ നിങ്ങൾക് നിങ്ങളുടെ പരാതി സമർപ്പിക്കാനാകും. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗൺലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ സാധിക്കും.