ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും; സപ്ലൈകോ
Aug 26, 2023, 07:34 IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണകിറ്റ് വിതരണം ഇന്ന് മുതൽ വേഗത്തിലാകുമെന്ന് സപ്ലൈകോ. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാൻ ആകാത്തതിന്റെ സാഹചര്യത്തിലാണ് സപ്ലൈകോയുടെ നടപടി.
ഓണകിട്ടില്ലേ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതാണ് പ്രധാന പ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നലെ ഭാഗികമായെങ്കിലും ഓണകിറ്റ് വിതരണം ചെയ്യാൻ സാധിച്ചത്.
ഇന്ന് മുതൽ ഓരോ ജില്ലകളിലെയും ഓണകിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്.