രാഹുലിന്റെ അയോഗ്യത; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ഗുജറാത്ത് ഹൈക്കോടതി വിധിക്ക് എതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നിയമനടപടികളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. വിചാരണക്കോടതിയുടെ വിധി നിലനില്‍ക്കുമെന്നും രാഹുല്‍ അയോഗ്യനായി തുടരുമെന്നും ഗുജറാത്ത് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. രാഹുല്‍ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ലോക്സഭാംഗത്വം തിരിച്ചു കിട്ടാനാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് സ്റ്റേ ചെയ്യണമെന്നും രണ്ട് വര്‍ഷത്തെ തടുവിക്ഷ എടുത്തുകളയണമന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ ഹര്‍ജി സമര്‍മിപ്പിച്ചത്. എന്നാല്‍ വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടില്ലെന്നും. ശിക്ഷയില്‍ സ്റ്റേ ഇല്ലെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശം കൊണ്ട് ഏതെങ്കിലും സമുദായത്തിന് മാനഹാനിയുണ്ടാക്കുന്ന ഒന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്ന് അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടി.