LogoLoginKerala

സംവിധായകൻ മോഹൻ വെന്റിലേറ്ററിൽ; അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ

 
Mohan
തിരുവനന്തപുരം - മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രസംഗവേദിയിൽ കുഴഞ്ഞുവീണ സംവിധായകൻ മോഹന്റെ ആരോഗ്യനില അതീവ ഗുരുതരം. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണെന്ന് പി.ആർ.എസ് ആശുപത്രി അധികൃതർ മെഡിക്കൽ ബുളളറ്റിനിൽ അറിയിച്ചു. 
 
ബുധനാഴ്ച വൈകിട്ട് തൈക്കാട് നടന്ന ചടങ്ങിൽ യശ്ശശരീരനായ നിരൂപകൻ എം കൃഷ്ണൻനായരെ കുറിച്ച് മകൻ കെ ജയകുമാർ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിച്ച് തിരികെ കസേരയിൽ വന്നിരുന്നപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോഹൻ ആരോഗ്യത്തോടെ മടങ്ങി വരണേ എന്ന പ്രാർത്ഥനയിലാണിപ്പോൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ചലച്ചിത്രലോകവും.
  
ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, വിട പറയും മുമ്പേ, മംഗളം നേരുന്നു, ഒരു കഥ നുണകഥ, പക്ഷേ, സാക്ഷ്യം, രചന തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ.