LogoLoginKerala

ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശം; വിനായകന് നോട്ടീസ്

 
Actor Vinayakan

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിനായകന് നോട്ടീസ് അയച്ച് പൊലീസ്. മൂന്ന് ദിവസത്തിനകം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.  ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്നാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമര്‍ശമായതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നടന്‍ വിനായകന്‍ പൊലീസില്‍ പരാതി നല്‍കി. ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്നാരോപിച്ചാണ് നടന്‍ പരാതി നല്‍കിയത്. കലൂരിലെ ഫ്‌ളാറ്റിലെത്തിയ സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.