LogoLoginKerala

മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെക്കാൻ ആവശ്യം ശക്തം

 
manipoor

മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി വെക്കണമെന്ന് കുക്കി സംഘടനകൾ. നാളെ മുതൽ സഭ ചേരാൻ ഇരിക്കെയാണ് സമ്മർദ്ദം ശക്തമാകുന്നത്. ഒരുദിവസത്തെ സമ്മേളനമാണ് നിലവിൽ വിൽവിളിച്ചു ചേർത്തിരിക്കുന്നത്. സമ്മേനത്തിന്റെ അജണ്ട എന്താണെന്നുളത് കൃത്യമായി ഇതുവരെ സർക്കാർ നൽകിയിട്ടില്ല. 

60 അംഗ നിയമസഭയാണ് മണിപ്പൂരിൽ ഉള്ളത് അതിൽ പത്ത് എം.എൽ.എമാർ കുക്കി വിഭാഗത്തിൽ പെട്ടവരാണ് അതിൽ ഏഴുപേർ ബി.ജെ.പിയിൽ പെടുന്ന എം.എൽ.എമാരാണ്. ഈ എം.എൽ.എമാർ നിയമസഭാ സമ്മേളനം മാറ്റി വെക്കണമെന്നും തങ്ങൾക്ക് ഇംഫാലിലേക്ക് യാത്ര ചെയ്യാനുള്ള അവസരമില്ല അനുമതിയില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആ ഒരു പശ്ചാത്തലം ഇല്ലാത്ത സാഹചര്യത്തിൽ ഈ സമ്മേളനം മാറ്റിവെക്കണം എന്നൊരു നിർദേശം കോൺഗ്രസ്സും മുന്നോട്ട് വെച്ചിട്ടുണ്ട്  

ഇതിനിടെ  മണിപ്പൂരിൽ ഇന്നലെ മൂന്ന് മേഖലകളിലാണ് സംഘർഷം ഉണ്ടായിത്. ഒരു പ്രദേശത്ത് ആളുകൾ ഉപേക്ഷിച്ച് പോയ മൂന്ന് വീടുകൾ കത്തിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇംഫാലിൽ പോലീസുകാരുടെ ആയുധങ്ങൾ കവർന്നട്ടുണ്ട്.  മണിപ്പൂരിൽ സംഘർഷം അവസാനിക്കാതെ തുടരുകയാണ്.