സൈനികക്കരുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനം; 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ

ഇന്ത്യയുടെ സൈനികക്കരുത്തിന് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ റഫാല്‍ പോര്‍ വിമാനങ്ങള്‍ എത്തിയേക്കും. 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനായി ഇന്ത്യ തയ്യാറെടുക്കുന്നു. ഈ ആഴ്ച്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ആയുധ ഇടപാടിനെ പറ്റി പ്രഖ്യാപനമുണ്ടായേക്കും.
3 സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍ വാഹിനികളായിരിക്കും സേനയുടെ ഭാഗമാകുക. സേനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.ശുപാര്‍ശകള്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് 22 സിംഗിള്‍ സീറ്റ് റഫാല്‍ മറീന്‍ പോര്‍ വിമാനവും 4 പരീശീലന വിമാനവുംസ്വന്തമാകും.
സുരക്ഷഭീഷണി വര്‍ധിക്കുന്നതിനാല്‍ പുതിയ ആയുധങ്ങള്‍ എത്രയും പെട്ടന്ന് വേണമെന്നാണ് നാവിക സേനയുടെ ആവിശ്യം. പ്രോജക്ട് 75ന്റെ ഭാഗമായി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും സേന ചോദിച്ചിട്ടുണ്ട്. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണു കരുതുന്നത്. ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയാലേ വില സംബന്ധിച്ചു കൃത്യത വരൂ. 'മേക്ക് ഇന്‍ ഇന്ത്യ' പ്രകാരം നിര്‍മാണം ഇവിടെ നടത്തണമെന്നും വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. നേരത്തേ, 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്.