LogoLoginKerala

ഡൽഹി ഐ.ഐ.ടി.യിൽ വീണ്ടും ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

 
delhi iit

ഡൽഹി: ഐ.ഐ.ടി.യിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു. ദളിത് വിദ്യാർത്ഥിയായ അനികുമാർ (21 ) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. ബി-ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർത്ഥിയായിരുന്ന അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതോടെ ആറ് മാസത്തേക്ക് കൂടി ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു.

അനിൽകുമാറിന് ഉണ്ടായ പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ക്യാമ്പസിൽ 2 മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.  

ഒരേ ഡിപ്പാർട്ട്മെൻറിലെ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയും അനിൽകുമാറും. സംഭവത്തിൽ  പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയട്ടുണ്ട്.