ചെക്ക് സാഹിത്യകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു

ലോക പ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലാന്‍ കുന്ദേര (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് മിലാന്‍ കുന്ദേര. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസത്തിന്റെ പതനം പ്രവചിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം.ഫ്രഞ്ച്, ചെക്ക് ഭാഷകളില്‍ നോവലുകള്‍ എഴുതിയിട്ടുണ്ട്.
അണ്‍ബിയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങ് ആണ് പ്രധാന നോവല്‍. അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍, ദ ജോക്ക്, ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗേറ്റിങ്, ലൈഫ് ഈസ് എല്‍സ്‌വെയര്‍, ഇമ്മോര്‍ട്ടാലിറ്റി ഐഡിന്റിറ്റി എന്നിവയാണ്. മറവിയ്‌ക്കെതിരെ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ് എന്ന് കുന്ദേരയുടെ കൃതിയായ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിംങ് എന്ന നോവലിലെ ജനശ്രദ്ധ നേടിയ വരികളാണ്.
1975-ല്‍ ഫ്രാന്‍സിലേക്ക് പലായനം ചെയ്ത് ഫ്രഞ്ച് പൗരരത്വം സ്വന്തമാക്കി. എന്നാല്‍ 1979ല്‍ ചെക്കോസ്ലോവാക്യന്‍ സര്‍ക്കാര്‍ കുന്ദേരയുടെ ചെക്ക് പൗരത്വം റദ്ദ് ചെയ്തു. പിന്നീട് 2019ല്‍ ചെക്ക് റിപ്പബ്ലിക് ഭരണകൂടമാണ് പൗരത്വം പുനഃസ്ഥാപിച്ചു.