പാഠപുസ്തകത്തില്‍ വീണ്ടും വെട്ടല്‍
കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനായി പാഠഭാഗങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ എന്‍സിആര്‍ടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയത്
Jun 1, 2023, 16:08 IST
NCERT പാഠപുസ്തകത്തിലെ കൂടുതല്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കി. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, പീരിയോഡിക് ടേബിള്‍, ഊര്‍ജ്ജ സ്രോതസ്സുള്‍കള്‍ എന്നീ ഭാഗങ്ങള്‍ ഒഴിവാക്കി. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടിയെന്ന് വിശദീകരണം. കൂടാതെ പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നീ ഭാഗങ്ങളും ഒഴിവാക്കി.
കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനായി പാഠഭാഗങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ എന്‍സിആര്‍ടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയത്.