സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍
റസാഖിന്റെ മരണത്തിന് ഉത്തരവാദി പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് റസാഖിന്റെ സഹോദരന്‍ ആരോപണം ഉയര്‍ത്തി
May 26, 2023, 11:56 IST

സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റസാഖ് പയംബ്രോട്ടിനെയാണ് പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഞ്ചായത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് റസാഖ് സമരം നടത്തുകയായിരുന്നു. അതേസമയം, റസാഖിന്റെ മരണത്തിന് ഉത്തരവാദി പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് റസാഖിന്റെ സഹോദരന്‍ ആരോപണം ഉയര്‍ത്തി. പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാന്‍ സമതിക്കില്ലെന്നും സഹോദരന്‍ വ്യക്തമാക്കി,