LogoLoginKerala

കൊച്ചിയുടെ നികുതി വരുമാനം സി.പി.എം കൊള്ളയടിക്കുന്നു; ആരോപണവുമായി ഹൈബി ഈഡൻ എംപി

 പൂര്‍ണ്ണമായും പരാജയപ്പെട്ട ഒരു ഭരണ സംവിധാനമാണ് സിപിഎമിന്റെ നേതൃത്വത്തില്‍ നിലവില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു

 
Hibi Eden

കൊച്ചി: കൊച്ചിയുടെ നികുതി വരുമാനം സിപിഎം കൊള്ളയടിക്കുകയാണെന്നും സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും നൽകുന്ന കൊച്ചിയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് അനീതിയാണെന്നും  ഹൈബി ഈഡൻ എംപി പറഞ്ഞു. മാലിന്യ മാഫിയയുടെ മറവിൽ കൊച്ചിൻ കോർപ്പറേഷനിൽ നടക്കുന്ന കൊള്ളക്കെതിരെ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് നയിക്കുന്ന വാഹന പ്രചരണജാഥ 'നഗരം നിറഞ്ഞ് സമര'ത്തിന്റെ നാലാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ്ണമായും പരാജയപ്പെട്ട ഒരു ഭരണ സംവിധാനമാണ് സിപിഎമിന്റെ നേതൃത്വത്തിൽ നിലവിൽ കൊച്ചിൻ കോർപ്പറേഷൻ ഭരിക്കുന്നത്.

നഗരത്തിൽ മറ്റൊരു കാലത്തും ഇല്ലാത്ത വിധത്തിലുള്ള വെള്ളക്കെട്ടും മാലിന്യ പ്രശ്നവുമാണ് ജനങ്ങൾ അനുഭവിക്കുന്നത്. മഴക്കാലമാകുന്നതോടെ കൊച്ചിയുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അടിയന്തിരമായി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലയെങ്കിൽ വലിയ ജനകീയ പ്രഷോഭങ്ങൾക്ക് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും ഹൈബി പറഞ്ഞു. ഡിവിഷൻ കൗൺസിലർ ശാന്ത വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ തോമസ് എംഎൽഎ, യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റെഷൻ, എൻ വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, ഐ കെ രാജു, അബ്ദുൽ ലത്തീഫ്, ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, ജോസഫ് ആന്റണി, ആന്റണി കുരീത്തറ, മിനിമോൾ ജോയ്, സേവ്യർ തായങ്കരി, വി പി ജോർജ്ജ്, മനോജ്‌ മൂത്തേടൻ, ലിസി ജോർജ്ജ്, പയസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.