LogoLoginKerala

കുടുംബവഴക്ക്; കോൺഗ്രസ്സ് നേതാവ് വെട്ടേററ്റ് മരിച്ചു

 
congress

തിരുവനന്തപുരം: നെല്ലിമൂട് കോൺഗ്രസ്സ് നേതാവ് വെട്ടേററ്റ് മരിച്ചു. പ്രാദേശിക പ്രവർത്തകൻ സാം ജെ വത്സലം ആണ് മരിച്ചത്.

കഴിഞ്ഞ രാത്രി കുടുംബ വഴക്കിനെ തുടർന്നുള്ള തർക്കത്തിനിടെ വെട്ടേൽക്കുകയായിരുന്നു. വെട്ടുകത്തിയും കമ്പിപ്പാരയും കൊണ്ടായിരുന്നു ആക്രമണം.സംഭവത്തില്‍ സാമിന്റെ ബന്ധുക്കളായ സാംരാജ്, ഡേവിഡ് രാജ് എന്നിവരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൈപ്പില്‍നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സാമിന് വെട്ടേൽക്കുന്നതിനും മരിക്കുന്നതിനും കാരണമായത്. വെള്ളം എടുക്കുന്നതിൽ സാമും സമീപത്തെ ബന്ധുക്കളും തര്‍ക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി ഈ പ്രശ്‌നത്തെച്ചൊല്ലി സാമും ബന്ധുക്കളും വാക്കേറ്റമുണ്ടായെന്നും ഇത് സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് വിവരം.

ഗുരുതരമായി പരുക്കേറ്റ സാം . തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.