LogoLoginKerala

മഹാരാജാസ് കോളേജില്‍ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

 
KSU March

മഹാരാജാസ് കോളേജില്‍ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാജരേഖ നല്‍കി ജോലി നേടിയ സംഭവവും ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉടലെടുത്തത്.

പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് തള്ളി മറിച്ചിടാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ വീണ്ടും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോളേജിലുണ്ടായ സംഭവത്തില്‍ ഇടതു അധ്യാപക സംഘടനയ്ക്കും എസ്എഫ് ഐക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നുമാണ് കെ എസ് യുവിന്റെ ആവശ്യം.