മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം
Updated: Jul 25, 2023, 11:29 IST

കാസര്‍ഗോഡ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. കാസര്‍ഗോഡ് തൃക്കണ്ണാട് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ആവിശ്യവുമായി മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷം ഉണ്ടായത്.
കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാത മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു. പ്രതിഷേധക്കാരെ പ്രകോപനമില്ലാതെ കയ്യേറ്റം ചെയ്‌തെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.